തീമുകൾ | ആസാദി കാ അമൃത് മഹോത്സവ്, ഇന്ത്യാ ഗവൺമെന്റ്.

തീമുകൾ

സ്വാതന്ത്ര്യസമരം

ചരിത്രത്തിലെ നാഴികക്കല്ലുകളെക്കുറിച്ചും വാഴ്ത്തപ്പെടാതെപോയ വീരനായകന്മാരെക്കുറിച്ചും മറ്റുമുള്ള സ്മരണാഞ്ജലി.

ഈ ഇതിവൃത്തം ആസാദി കാ അമൃത് മഹോത്സവിലെ നമ്മുടെ സ്മരണാഞ്ജലികളെ കുറിക്കുന്നതാണ്. 1947 ഓഗസ്റ് 15 ലേക്കുള്ള ചരിത്രയാത്രയിൽ തങ്ങളുടെ ത്യാഗങ്ങളാൽ സ്വാതന്ത്ര്യം നമുക്ക് യാഥാർഥ്യമാക്കി നൽകിയ, വാഴ്ത്തപ്പെടാതെപോയ വീരനായകന്മാരുടെ കഥകൾക്ക് സജീവത പകരാനും നാഴികക്കല്ലുകളെയും സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളെയും പുനർ സന്ദർശിക്കാനും ഇത് നമ്മെ സഹായിക്കും

കൂടുതൽ വിവരങ്ങൾ

ഐഡിയാസ് @ 75

ഇന്ത്യയെ രൂപപ്പെടുത്തിയ ആശയങ്ങളും ആദർശങ്ങളും ആഘോഷിക്കുന്നു

ഇന്ത്യയെ രൂപപ്പെടുത്തിയതും അമൃതകാലമാകുന്ന ഈ കാലയളവിലൂടെ (ഇന്ത്യ @ 75 നും ഇന്ത്യ @ 100 നും ഇടയ്ക്കുള്ള 25 വർഷം) യാത്ര ചെയ്യുമ്പോൾ നമുക്ക് മാർഗ്ഗദർശനം നൽകുന്നതുമായ ആദർശങ്ങളാലും ആശയങ്ങളാലും പ്രചോദിതമായ സംഭവങ്ങളിലും പരിപാടികളിലും കേന്ദ്രീകരിച്ചുള്ളതാണ് ഈ വിഭാഗം..

കൂടുതൽ അറിയുക

റിസോൾവ് @ 75

നിർണ്ണായക ലക്ഷ്യങ്ങളും ഉദേശങ്ങളും മുൻനിർത്തിയുള്ള പ്രതിബദ്ധതയുടെ ദൃഢീകരണം

ഈ തീം നമ്മുടെ മാതൃഭൂമിയുടെ ഭാഗധേയം രൂപപ്പെടുത്തുവാനുള്ള നമ്മുടെ സാമൂഹികമായ ദൃഢനിശ്ചയത്തിൽ കേന്ദ്രീകരിച്ചുള്ളതാണ്. 2047 ലേക്കുള്ള യാത്രയിൽ നമ്മൾ ഓരോരുത്തരും ഉണർന്നെഴുന്നേറ്റ് വ്യക്തികൾ, സംഘങ്ങൾ, പൊതു സമൂഹം എന്നീ നിലകളിൽ ഭരണ സ്ഥാപനങ്ങളിൽ നമ്മുടേതായ പങ്കു വഹിക്കേണ്ടതായുണ്ട്.

കൂടുതൽ അറിയുക

ആക്ഷൻസ് @ 75

നയങ്ങൾ നടപ്പിലാക്കാനും കർമ്മബാദ്ധ്യതകളെ യാഥാർത്ഥ്യമാക്കാനും വേണ്ടി സ്വീകരിക്കുന്ന നടപടികളെ പ്രേത്യേകം എടുത്തുകാട്ടുന്നത്.

കോവിഡാനന്തര ലോകത്തിൽ ഉയർന്നുവന്നുകൊണ്ടിരിക്കുന്ന പുതിയ ലോകക്രമത്തിൽ ന്യായയുക്തമായ സ്വന്തം സ്ഥാനം നേടാൻ ഇന്ത്യയെ സഹായിക്കുവാൻ വേണ്ടി കൈക്കൊള്ളുന്ന എല്ലാ ഉദ്യമങ്ങളെയും കേന്ദ്രീകരിച്ചുള്ളതാണ് ഈ തീം. നയങ്ങൾ നടപ്പിലാക്കാനും പ്രതിബദ്ധതകളെ യാഥാർ ത്ഥ്യമാക്കുവാനും നാം എടുത്ത നടപടികളിലേക്ക് ഇത് വെളിച്ചം വീശുന്നു.

കൂടുതൽ അറിയുക

നേട്ടങ്ങൾ @ 75

വ്യത്യസ്ത മണ്ഡലങ്ങളിൽ കൈവരിച്ച പുരോഗതിയുടെയും പരിണാമങ്ങളുടെയും പ്രദർശനം.

സമയം കടന്നുപോകുന്നതിനെ അടയാളപ്പെടുത്തുന്നതിലും വഴിയിൽ ഉടനീളമുള്ള നമ്മുടെ എല്ലാ നാഴികക്കല്ലുകളിലുമാണ് ഈ ഇതിവൃത്തം കേന്ദ്രീകരിക്കുന്നത്. 5000 ത്തിലേറെ വർഷത്തെ പുരാതന ചരിത്രത്തിന്റെ പാരമ്പര്യമുള്ളതും 75 വർഷം പ്രായമുള്ളതുമായ ഒരു സ്വതന്ത്ര രാഷ്ട്രം എന്ന നിലയിൽ നാം നേടിയെടുത്ത സാമൂഹികമായ നേട്ടങ്ങളുടെ ഒരു കണക്കെടുപ്പായി ഇത് വളരണമെന്നാണ് ഉദ്ദേശിക്കപ്പെടുന്നത്.

കൂടുതൽ വിവരങ്ങൾ

Top