ആദിവാസി വികസനം | തീമുകൾ 2.0 | ആസാദി കാ അമൃത് മഹോത്സവ്, ഭാരത സർക്കാർ.

ആദിവാസി വികസനം

Tribal Development

ആദിവാസി വികസനം

നമ്മുടെ രാജ്യത്തിന്റെ സമ്പന്നമായ സംസ്‌കാരവും പൈതൃകവും സംരക്ഷിക്കുന്നതിൽ ഇന്ത്യയിലുടനീളമുള്ള ആദിവാസി സമൂഹങ്ങൾ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ആസാദി കാ അമൃത് മഹോത്സവിന്റെ ആഭിമുഖ്യത്തിലുള്ള വിവിധ സംരംഭങ്ങളിലൂടെ സ്വാതന്ത്ര്യ സമരത്തിനുള്ള അവരുടെ സംഭാവനകൾ എടുത്തുകാണിക്കുന്നു.

2011 ലെ ജനസംഖ്യയ്ക്കണക്ക്നു അനുസരിച്ച്, ഇന്ത്യയിലെ ഗോത്ര ജനസംഖ്യ 104 ദശലക്ഷമായിരുന്നു, ഇത് രാജ്യത്തെ ജനസംഖ്യയുടെ 8.6% ആണ്. സ്വാതന്ത്ര്യ സമരത്തിലോ കായിക മേഖലയിലോ ബിസിനസ്സിലോ ഉള്ള സംഭാവനയാകട്ടെ, ഇന്ത്യഎന്ന ആശയം  വികസിപ്പിച്ചെടുക്കുന്നതിൽ ആദിവാസി സമൂഹത്തിന്റെ പ്രധാന പങ്ക് സുവിദിതമാണ്.

  • ആദിവാസി സ്വാതന്ത്ര്യ സമര സേനാനികൾ: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും വികസിത ഭാവിക്കും വേണ്ടി ആദിവാസികൾ നൽകിയ പ്രത്യേക സംഭാവനകളുടെ സ്മരണയ്ക്കായി ആസാദി കാ അമൃത് മഹോത്സവത്തിന്റെ നേതൃത്വത്തിൽ ബിർസ മുണ്ടയുടെ ജന്മദിനമായ നവംബർ 15 ന് 'ജനജാതീയ  ഗൗരവ് ദിവസ് 'ആയി പ്രഖ്യാപിച്ചു.
  • ഗോത്ര സ്വത്വം: നഗരവൽക്കരണം മൂലം വർദ്ധിച്ചുവരുന്ന ഭീഷണിയിലാണ് ഗോത്ര സ്വത്വത്തിന്റെ തനതായ അടയാളങ്ങൾ. മതിയായ പ്രാപ്യത  ഇല്ലായ്മയും   സമയോചിതമായ അഭ്യാസമില്ലായ്മയും മൂലം ഗോത്ര  ഭാഷകളും ഉപ ഭാഷകളും നാശോന്മുഖമാകുന്നു.
  • ആദിവാസി വിദ്യാഭ്യാസം: ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളും (EMRS) ഏകലവ്യ മോഡൽ ഡേ ബോർഡിംഗ് സ്കൂളുകളും (EMDBS) ആദിവാസികൾക്കിടയിലെ വിദ്യാഭ്യാസത്തിന്റെ മുഖച്ഛായ മാറ്റുകയാണ്. .എം.ആർ.എസിന് കൂടുതൽ ഊർജം പകരുന്നതിനായി, 2022-ഓടെ, 50%-ത്തിലധികം പട്ടികവർഗ ജനസംഖ്യയും കുറഞ്ഞത് 20,000 ആദിവാസികളുമുള്ള എല്ലാ ബ്ലോക്കുകളിലും ഇ.എം.ആർ.എസ്. സ്ഥാപിക്കും. 
  • ആദിവാസി സംരംഭകത്വം:  പലപ്പോഴും പ്രാപ്യത ഇല്ലാത്തതുകൊണ്ടോ /അല്ലെങ്കിൽ വിദ്യാഭ്യാസത്തിന്റെ അഭാവം കൊണ്ടോ സാധ്യതയുള്ള അവസരങ്ങൾ    വേർതിരിച്ചെടുക്കുന്നതിൽ നിന്ന് ആദിവാസികളെ തടയുന്നു.
  • ഗോത്രവർഗ കായിക വിനോദങ്ങൾ: ദ്യുതി ചന്ദ് (ട്രാക്ക് ആൻഡ് ഫീൽഡ്), മേരി കോം (ബോക്സിംഗ്), ബൈചുങ് ബൂട്ടിയ (ഫുട്ബോൾ), ലാൽറെംസിയാമി (ഹോക്കി), ബീരേന്ദ്ര ലക്ര (ഹോക്കി), ഡാങ്‌മെയി ഗ്രേസ് (ഫുട്‌ബോൾ), തോന്നക്കൽ ഗോപി (മാരത്തൺ)തുടങ്ങിയവർ  ഗോത്രവർഗ കായിക താരങ്ങളുടെ സ്‌ഫോടനാത്മകമായ കഴിവുകളിലേക്കുള്ള ഒരു ജാലകം നമുക്ക് തുറന്നു നൽകി. പുതിയ കായിക പ്രതിഭകളെ പുറത്തെടുക്കുന്നതിനായി എക്‌ലവ്യ സ്‌കൂളുകളിലൂടെ സെന്റർ ഓഫ് എക്‌സലൻസ് ഫോർ സ്‌പോർട്‌സ് (സിഒഇ ഫോർ സ്‌പോർട്‌സ്) സ്ഥാപിക്കുന്നു. കൂടാതെ, മല്ലകംബ , കളരിപ്പയറ്റ്, ഗട്ക, താങ്-ട, യോഗാസനം , സിലംബം തുടങ്ങിയ നിരവധി തദ്ദേശീയ ഗെയിമുകൾ ഗ്രാമീണ, ഗോത്രവർഗ ജനസംഖ്യയുമായി ബന്ധപ്പെട്ടിരിക്കുന്നു.

സാധ്യതയുള്ള മേഖലകൾ

  • ട്രൈബൽ ടാലന്റ് ഹണ്ട്: പ്രതിഭ കണ്ടെത്തുന്നതിനും മാർഗനിർദേശത്തിനുമുള്ള പ്ലാറ്റ്‌ഫോമുകളും സംരംഭങ്ങളും
  • ഭാഷാഭേദങ്ങളും ഭാഷകളും: 2022-2032 വരെയുള്ള കാലഘട്ടം യുനെസ്കോ തദ്ദേശീയ ഭാഷകളുടെ അന്താരാഷ്ട്ര ദശകമായി പ്രഖ്യാപിച്ചു. ആദിവാസി ഭാഷകളുടെ സംരക്ഷണം, പ്രയോഗം, ജനകീയവൽക്കരണം എന്നിവയെ ആസ്പദമാക്കിയുള്ള  പ്രോഗ്രാമുകളും സംരംഭങ്ങളും, സാഹിത്യത്തിലും മറ്റ് ഉള്ളടക്ക ആസ്തി നിർമ്മാണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
  • ആരോഗ്യവും പോഷകാഹാരവും: ആദിവാസികൾക്കിടയിലെ ആരോഗ്യവും പോഷകാഹാരവുമായി ബന്ധപ്പെട്ട പ്രത്യേക പ്രശ്നങ്ങളും ആശങ്കകളും കേന്ദ്രീകരിച്ചുള്ള നൂതന പരിപാടി ആശയങ്ങൾ.
  • കലയും സംസ്കാരവും: ഇന്ത്യയിലുടനീളമുള്ള ഗോത്ര സമൂഹങ്ങളുടെ അദൃശ്യമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ കാണിക്കുന്നു.
  • ട്രൈബൽ സ്കൂളുകൾ: ഔപചാരികവും അനൗപചാരികവുമായ വിദ്യാഭ്യാസത്തിലെ ഇടപെടലിലൂടെ മാറ്റത്തിന് നേതൃത്വം നൽകുന്നു.
  • ആദിവാസി സ്വാതന്ത്ര്യ സമര സേനാനികൾ: സെമിനാർ പരമ്പരകളും  , ഈവന്റുകളും  മുഖേന  അജ്ഞാതരും  അധികം അറിയപ്പെടാത്തവരുമായ  ആദിവാസി സ്വാതന്ത്ര്യ സമര സേനാനികളെ ഉയർത്തിക്കാട്ടുന്ന പരിപാടികൾ.
  • ഉപജീവന പരിപാടികൾ: ആദിവാസി സമൂഹത്തിലെ വലിയൊരു വിഭാഗത്തെ സ്വാധീനിക്കുന്ന നൈപുണ്യ നിർമ്മാണവും ഉപജീവന പരിപാടിയും.
  • ആദിവാസി യുവാക്കൾക്കുള്ള സംരംഭകത്വവും സാങ്കേതികവിദ്യയും: ആദിവാസി സമൂഹത്തിലെ യുവാക്കളെ കൂടുതൽ സ്വാശ്രയത്വത്തിലേക്കും സാങ്കേതിക സംയോജനത്തിലേക്കും കൈപിടിച്ചുയർത്തുന്ന പരിപാടികൾ
read more

Top